HOME
DETAILS
MAL
സ്ഥാനമൊഴിഞ്ഞാല്‍ വിവാദം കെട്ടടങ്ങില്ല: കെ.പി.സി.സി
backup
November 13 2020 | 23:11 PM
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സ്വത്തുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞാല്‍ വിവാദങ്ങളൊന്നും കെട്ടടങ്ങില്ല. മാറി നില്‍ക്കലാണോ പരിഹാരം? രാജിവയ്ക്കാന്‍ കോടിയേരി തയാറാകണം. നല്ല കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയിലെ ശുദ്ധീകരണമാണ് ആഗ്രഹിക്കുന്നത്. അന്വേഷണം അതിന്റെ വഴിക്കുപോയാല്‍ പുത്രവാത്സല്യക്കാരായ രാഷ്ട്രീയക്കാര്‍ക്കു പാഠമാകും. കുപ്രസിദ്ധ കുറ്റവാളികളുമായുള്ള മകന്റെ ബന്ധം അച്ഛനായ കോടിയേരിക്ക് അറിയില്ല. ഇത്തരം അച്ഛന്മാര് നാടിന് അപമാനമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."