പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍ വരച്ചുകാട്ടി അങ്കണവാടിക്ക് പുതിയ കെട്ടിടം
എടപ്പാള്‍: പ്രളയ ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ വരച്ച് കാട്ടി അങ്കണവാടിക്ക് പുതിയ കെട്ടിടം. എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച പഴയ ബ്ലോക്ക് അങ്കണവാടി കെട്ടിടമാണ് മാതൃക കെട്ടിടമാക്കിയത്. അങ്കണവാടിയുടെ ചുമരുകളില്‍ ചിത്രകാരന്‍ ഹരി എടപ്പാളാണ് ചിത്രങ്ങള്‍ വരച്ചത്. ഗ്രാമപഞ്ചായത്തംഗം വി.കെ.എ മജീദിന്റെ ആശയമാണ് ഇത്തരത്തിലൊരു ചിത്രരചനക്ക് വഴിതെളിച്ചതെന്ന് ഹരി എടപ്പാള്‍ പറഞ്ഞു.
ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് അധ്യക്ഷനായി. വി.കെ.എ മജീദ്, സി. രവിന്ദ്രന്‍, സി. കോമളം, ഇബ്രാഹിം മുതൂര്‍, കെ. പ്രഭാരകന്‍, രാജീവ് കല്ലംമുക്ക്, രാജന്‍ അയിലക്കാട്, എം.പി രാമദാസ്, കെ.വി ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."