സിദാന്‍ @ 47; ഹാപ്പി ബര്‍ത്ത് ഡേ സിദാന്‍
പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ചുമായ സിനദിന്‍ സിദാന്റെ 47ാം ജന്‍മദിനം ഇന്ന്. കോച്ചിന്റെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് ആശംസ അറിയിച്ച് റയല്‍ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദേശവും പോസ്റ്റ്‌ചെയ്തു. മൂന്നുയൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കിരീടം നേടിത്തന്ന സിദാനെ, ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കോച്ചാണെന്നും പോസ്റ്റില്‍ റയല്‍ മാഡ്രിഡ് പ്രശംസിച്ചു. കഴിഞ്ഞവര്‍ഷം റയല്‍ വിട്ട സിദാനെ മാര്‍ച്ചിലാണ് തന്റെ പഴയ തട്ടകത്തിലേക്കു തിരിച്ചെത്തിയത്.
അല്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകനായി 1972 ജൂണ്‍ 23നാണ് സിനദിന്‍ സിയാദ് സിദാനെ ജനിച്ചത്.
1998 ല്‍ ആദ്യമായി ലോകകപ്പ് നേടിയ ടീമിലും 2000ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ ടീമിലും അംഗമായിരുന്ന സിദാന്‍, ലോകകപ്പ് ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട മല്‍സരത്തില്‍ ടീമിനെ നയിക്കുകയും ചെയ്തു. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട 2006ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടതിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് ലഭിച്ച് സിദാന്‍ ഗ്രൗണ്ട് വിടുന്ന ഫോട്ടോ, അദ്ദേഹത്തിന്റെ ആരാധകര്‍ എക്കാലത്തും മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ്.
Zidane turns 47
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."