തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍. പാര്‍ട്ടി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടു പോകുകയാണെന്നും കോടിയേരി മാറി നില്‍ക്കുന്നത് കൂടുതല്‍ ചികിത്സ ആവശ്യമുള്ളതു കൊണ്ടാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോടിയേരിക്ക് ഇനിയും തുടര്‍ച്ചയായ ചികിത്സ വേണം. പല കാര്യങ്ങളും നിര്‍വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാള്‍ക്ക് ചുമതല നല്‍കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുകൂടി തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ മകനെതിരായ ആരോപണങ്ങളെ പറ്റി പാര്‍ട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. നേരത്തേ രണ്ടു തവണ ചികിത്സയ്ക്ക് പോയപ്പോഴും ചുമതല ആരെയും ഏല്‍പ്പിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുറച്ചുകൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."