HOME
DETAILS
MAL
പകരം ക്രമീകരണം മാത്രം: വിജയരാഘവന്
backup
November 13 2020 | 23:11 PM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങള്‍ വന്നപ്പോള്‍ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എ. വിജയരാഘവന്. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. പ്രതിപക്ഷത്തെ സഹായിക്കാനുള്ള നിലപാട് സ്വീകരിക്കില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനു പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷത്തിനെതിരേ ഇങ്ങനെ ആക്രമണമുണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ച ചരിത്രമാണുള്ളത്. തുടര്‍ന്നും ഗൂഢാലോചനകള്‍ നടക്കും. അതിനെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."