സഹവര്‍ത്തിത്വത്തിന്റെ പുതിയ മേഖലകളില്‍ യുവമുന്നേറ്റം സാധ്യമാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍
ആലുവ: പരസ്പര മത്സരങ്ങള്‍ കൊണ്ട് മലീമസമാകുന്ന പുതിയ കാലത്ത് സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും മേഖലകളില്‍ യുവമുന്നേറ്റം സാധ്യമാകാന്‍ കഴിയേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ആലുവ വൈ.എം.സി.എയില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് സൗത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടനാ കാര്യങ്ങളും ദക്ഷിണ മേഖല കാംപയിന് സംബന്ധമായ കാര്യങ്ങളും വിശദീകരിച്ചു.
സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യൂത്ത് ലീഗ് ദേശീയ കൗണ്‍സിലംഗം ഷിബു മീരാന്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുള്‍ കരീം, ആഷിഖ് ചെലവൂര്‍ പ്രസംഗിച്ചു. ഡി. നൗഷാദ്, അഡ്വ. നസീര്‍, കെ.എ മാഹിന്‍, അജി കോറ്റംമ്പാടം, എ ഷാജഹാന്, പി. ബിജു, ഹുനൈസ് ഊട്ടുകുളം, എ. സഗീര്‍, ടി.കെ നവാസ്, വി.എം റസാഖ് ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."