ബംഗളൂരുവില്‍ മോദിയുടെ പേരില്‍ പള്ളി! വസ്തുത ഇതാണ്
ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായത് അദ്ദേഹത്തിന്റെ പേരില്‍ ബംഗളൂരുവില്‍ നിര്‍മിച്ച പള്ളി കാരണമായിരുന്നെന്ന് നഗരത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ പ്രചാരണം തെറ്റാണെന്ന് സോഷ്യല്‍മീഡിയ തന്നെ പറയുന്നു.
ബംഗളൂരുവിലെ പള്ളിക്ക് 170 വര്‍ഷം പഴക്കമുണ്ടെന്നും പ്രധാനമന്ത്രിക്ക് ഏകദേശം 69 വയസ് മാത്രമേയുള്ളൂവെന്നും പ്രധാനമന്ത്രി മോദിയും പള്ളിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടെ സേവനമനുഷ്ഠിക്കുന്ന ഇമാമം പറഞ്ഞു. ടാസ്‌ക്കര്‍ ടൗണിലെ ഈ പള്ളി കൂടാതെ മോദി മസ്ജിദ് എന്നറിയപ്പെടുന്ന രണ്ട് വെറെ പള്ളികളും ബംഗളൂരുവിലുണ്ട്.
ഏതാണ്ട് 1849 ല്‍ ടാസ്‌ക്കര്‍ ടൗണില്‍ മോദി അബ്ദുല്‍ ഗഫൂര്‍ എന്ന പേരില്‍ സമ്പന്നനായ മൊത്ത വ്യാപാരി താമസിച്ചിരുന്നെന്നും നഗരത്തിലെ പള്ളിയുടെ ആവശ്യം മനസിലാക്കിയ അദ്ദേഹം അവിടെ പള്ളിയുടെ പണി കഴിപ്പിക്കുകയായിരുന്നും എന്ന് മോദി മസ്ജിദ് കമ്മറ്റിയിലെ അംഗം വ്യക്തമാക്കി. കൂടാതെ മോദി അബ്ദുല്‍ ഗഫൂരിന്റെ കുടുംബം ബംഗളൂരുവില്‍ മറ്റു രണ്ട് പള്ളികള്‍ കൂടെ പണി കഴിപ്പിച്ചിരുന്നു. അങ്ങനെയാണ് പള്ളിയ്ക്ക് മോദി മസ്ജിദ് എന്ന പേരു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."