HOME
DETAILS

കൂടുല്‍ ജഡ്ജിമാരെ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

  
backup
June 23 2019 | 07:06 AM

chief-justice-written-to-pm

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലേക്ക് കൂടുതല്‍ ജഡ്ജുമാരെ അനുവദിക്കണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൂന്ന് കത്തുകളാണ് പ്രധാനമന്ത്രിക്കയച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 128, 224A പ്രകാരം വിരമിച്ച സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരെ വര്‍ഷങ്ങളായി തീര്‍പ്പുകല്പ്പിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ യഥാക്രമം നിയമിക്കണമെന്നും സുപ്രിംകോടതിയില്‍ വിധി പറയാത്ത 58,000 ത്തോളം കേസുകളുണ്ടെന്നും ദിനംപ്രതി കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പുതിയ കേസുകള്‍ എത്തുമ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

1988ല്‍ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 18ല്‍ നിന്ന് 26 ആക്കി. പിന്നീട് 2009 ലാണ് 31 ആക്കി വര്‍ധിപ്പിച്ചത്. കേസുകളുടെ തീര്‍പ്പ് വേഗത്തിലാക്കാന്‍ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അപേക്ഷ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ആയി ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ പരിചയ സമ്പന്നരായ ജഡ്ജിമാരുടെ സേവനം രാഷ്ട്രത്തിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago