'ബാലസൗഹൃദ കേരള'ത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നടപ്പാക്കുന്ന ബാല സൗഹൃദ കേരളം പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉദ്ഘാടനം നിര്‍വഹിക്കും. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പദ്ധതിപ്രഖ്യാപനം നടത്തും. കുട്ടികള്‍ താമസിക്കുന്ന സ്ഥലവും വിദ്യാലയവും സാമൂഹിക ചുറ്റുപാടുകളും ബാലസൗഹൃദമാക്കുന്നതിന് സമൂഹത്തെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കുക, പീഡനങ്ങള്‍ ഇല്ലാതാക്കുക, മദ്യം, മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്ന് മോചിപ്പിക്കുക, ബാലവേലയും ബാലഭിക്ഷാടനവും തടയുക, ബാലവിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യകള്‍ ഇല്ലാതാക്കുക, ലിംഗസമത്വവും പോഷകാഹാരവും ഉറപ്പുവരുത്തുക എന്നിവ മുന്‍നിര്‍ത്തിയാവും പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."