HOME
DETAILS
MAL
അംഗത്വം നല്കാന് മുതിര്‍ന്ന നേതാക്കളും എത്തണമെന്ന് എ.ഐ.സി.സി
backup
May 19 2017 | 01:05 AM
കൊച്ചി: പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായി പ്രവര്‍ത്തകരോടൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഓരോ വീടുകളിലുമെത്തണമെന്ന് എ.ഐ.സി.സി നിര്‍ദേശം. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ മെയ് 21 ഞായറാഴ്ചയാണ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള അനുസ്മരണത്തിനു ശേഷം ഭവന സന്ദര്‍ശനം നടത്തേണ്ടത്.
രാവിലെ ഒന്‍പത് മുതല്‍ 11 വരെയും ഉച്ചക്കു ശേഷം മൂന്ന് മുതല്‍ ആറ് വരെയുമുള്ള സമയത്ത് നേതാക്കള്‍ അവരവരുടെ ബൂത്തുകളിലാണ് അംഗത്വ വിതരണത്തിന് നേതൃത്വം കൊടുക്കേണ്ടത്.
ഏതെല്ലാം നേതാക്കളുടെ നേതൃത്വത്തിലാണ് ഭവനസന്ദര്‍ശനം നടത്തുന്നതെന്ന വിവരം അതാത് ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍ ശനിയാഴ്ച തന്നെ ഡി.സി.സിയില്‍ അറിയിക്കുകയും വേണമെന്ന് പ്രസിഡന്റ് ടി.ജെ വിനോദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."