മതവും ജാതിയും രാഷ്ട്രീയവും ചോദിച്ച് സി.പി.എം സര്‍വേ മുക്കത്ത് പ്രതിഷേധം ശക്തമാകുന്നു
മുക്കം: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് സി.പി.എം നടത്തുന്ന സര്‍വേക്കെതിരേ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നു. പലയിടത്തും സര്‍വേ നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണെന്ന ആരോപണം ശക്തമാണ്. പാര്‍ട്ടി സര്‍വേയാണെന്ന് പറയാതെ ഗ്രാമ പഞ്ചായത്ത് സര്‍വേയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണു പലയിടത്തും ആധാര്‍ നമ്പറടക്കം വാങ്ങി പോവുന്നത്. പല വീടുകളില്‍ നിന്നും വിവരശേഖരണത്തിനൊപ്പം ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ളവ നിര്‍ബന്ധപൂര്‍വം വാങ്ങുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
മതം, ജാതി, രാഷ്ട്രീയ ആഭിമുഖ്യം എന്നിവയടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരേ പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി ഏരിയാ കമ്മിറ്റിക്കു കീഴിലെ പല സ്ഥലങ്ങളിലും ഇതര പാര്‍ട്ടിക്കാരുമായി സി.പി.എം പ്രവര്‍ത്തകര്‍ സര്‍വേയുടെ പേരില്‍ വാക്കുതര്‍ക്കവും നടന്നിരുന്നു. കഴിഞ്ഞദിവസം ഇതേചൊല്ലി കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവില്‍ കോണ്‍ഗ്രസ് നേതാവ് സി.പി.എം പ്രവര്‍ത്തകരെ വെല്ലുവിളിച്ചിരുന്നു.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ നടപ്പാക്കി വിജയിച്ച സര്‍വേ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രണ്ടുമാസം മുന്‍പാണ് സംസ്ഥാനം മുഴുവന്‍ നടത്താന്‍ തുടങ്ങിയത്. പലയിടങ്ങളിലും 80 ശതമാനത്തിലധികം പൂര്‍ത്തിയായതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പാര്‍ട്ടി മെംബര്‍മാര്‍ എത്തി സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കുക എന്നതാണു സര്‍വേയുടെ പ്രാഥമിക ലക്ഷ്യമെന്ന് പറയപ്പെടുന്നു.
ഇതിന്റെ ഭാഗമായി ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുത്ത ഓരോ ആക്ടീവ് പാര്‍ട്ടി മെംബര്‍ക്കും 15 വീടുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ ഓരോ വീടുകളിലുമെത്തി അംഗങ്ങളുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ ഏതു പാര്‍ട്ടിക്കാരാണന്നും ഇടതുപക്ഷവുമായി അകലാന്‍ കാരണമെന്തെന്നടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് പാര്‍ട്ടിയുമായി അടുക്കാന്‍ സാധ്യതയുള്ളവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തെരഞ്ഞെടുപ്പിലെ നേട്ടവുമാണ് സര്‍വേ കൊണ്ട് സി.പി.എം ലക്ഷ്യമിടുന്നതെന്നാണ് അറിവ്. സര്‍വേ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനു ലോക്കല്‍ കമ്മിറ്റി തലങ്ങളില്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ അടക്കമുള്ളയും സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൈകാര്യം ചെയ്യുന്നതിനു സാങ്കേതിക പരിശീലനം ലഭിച്ച പ്രവര്‍ത്തകരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."