പരാതിക്ക് വിട; പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ ഡിപ്പോകളിലെത്തി
കൊച്ചി: ഇത്തവണ കുട്ടികള്‍ക്കു പാഠപുസ്തകം ലഭിക്കില്ലെന്ന പരാതിയുണ്ടാവില്ല. സ്‌കൂള്‍ തുറക്കുന്നതിനു രണ്ടാഴ്ച ശേഷിക്കും മുമ്പുതന്നെ ജില്ലയിലെ സ്‌കൂളുകളില്‍ പാഠപുസ്തകമെത്തി. വിവിധ സ്‌കൂള്‍ ഡിപ്പോകളില്‍ പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ത്തന്നെ വിദ്യാര്‍ഥികളുടെ കൈകളില്‍ പുസ്തകം എത്തിക്കാനാണു ജില്ലാ വിദ്യാഭ്യാസ ഓഫിസ് അധികൃതര്‍ ശ്രമിക്കുന്നത്. 363 സര്‍ക്കാര്‍ സ്‌കൂളിലും 551 എയ്ഡഡ് സ്‌കൂളിലും മിക്കവാറും പുസ്തകങ്ങള്‍ എത്തി.
സ്‌കൂളുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ ജില്ലാ ഓഫിസില്‍ എത്തിയിട്ടുണ്ട്. അതതു തദ്ദേശസ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവു വഹിക്കേണ്ടത്. എല്‍.പി സ്‌കൂളുകളുടെയും യുപി സ്‌കൂളിന്റെയും അറ്റകുറ്റപ്പണി പഞ്ചായത്തുകളും ഹൈസ്‌കൂളിന്റേത് ജില്ലാ പഞ്ചായത്തും നടത്തണം.
ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ മെയിന്റിനന്‍സ് ഗ്രാന്റില്‍നിന്ന് തുക വിനിയോഗിക്കാം. സര്‍ക്കാരിതര സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മാനേജ്‌മെന്റ് നിര്‍വഹിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ പൊതുമരാമത്ത് വിഭാഗം എന്‍ജിനിയര്‍ നല്‍കണം. പലയിടങ്ങളിലും മേല്‍ക്കൂരകള്‍ക്കും മതിലുകള്‍ക്കുമാണ് കൂടുതല്‍ കേടുപാട് പറ്റിയിട്ടുള്ളത്. ഇവ നീക്കംചെയ്തു.
കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവയ്ക്കും നടപടിയായിട്ടുണ്ട്. ശുചീകരണം മികച്ച രീതിയില്‍ നടത്താനാണ് എഇഒതലത്തില്‍ വിളിച്ച യോഗം തീരുമാനിച്ചത്. പെണ്‍കുട്ടികളുടെ ശുചിമുറി ഗേള്‍സ്ഫ്രണ്ട്‌ലിയാക്കുന്ന പ്രവര്‍ത്തനം ജില്ലയില്‍ ഈ വര്‍ഷം എല്ലാ സ്‌കൂളിലും പൂര്‍ത്തിയാക്കും.
സൗജന്യ യൂണിഫോം കഴിഞ്ഞ അധ്യയനവര്‍ഷംതന്നെ നല്‍കി. എട്ടാം ക്ലാസുകാരെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം സൗജന്യമാണ്. ഇതിനുമുമ്പ ആറാം ക്ലാസ് വരെയാണ് ആണ്‍കുട്ടികള്‍ക്ക് യൂനിഫോം സൗജന്യമായി നല്‍കിയത്.
സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ആരംഭിച്ചു. വാഹനങ്ങളില്‍ കുത്തിനിറച്ചു കുട്ടികളെ കൊണ്ടുപോകുന്നത് ഇത്തവണ മുതല്‍ ഒഴിവാക്കാനാണു സര്‍ക്കാര്‍ പദ്ധതി. നഗരങ്ങളിലെ സ്‌കൂളുകളുടെ സമയക്രമം മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന കാര്യം മാനേജ്‌മെന്റുകളുമായും പി.ടി.എ കമ്മിറ്റികളുമായും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."