HOME
DETAILS
MAL
ഇരിങ്ങല്‍ റെയില്‍വേ മേല്‍പ്പാലം: നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
backup
September 21 2018 | 04:09 AM
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ റോഡില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിനായി 2.2 ഏക്കര്‍ ഭൂമി പാളത്തിന്റെ ഇരുഭാഗത്തുനിന്നും ഏറ്റെടുക്കും.
റെയില്‍വേയും മറ്റു രണ്ടു ഏജന്‍സികളും ഒരുമിച്ചാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുക. റെയില്‍വേ ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് റെയില്‍വേ നേരിട്ടാണ് പ്രവൃത്തി നടത്തുക. ഒന്‍പതര കോടി രൂപയോളം ഇതിന് ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍.19 ലക്ഷം രൂപ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം വഹിക്കേണ്ടി വരും. ഈ സംഖ്യ അടക്കുന്നതിന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. മേല്‍പ്പാലം വരുന്നതോടെ രൂക്ഷമായ ഇവിടത്തെ ഗതാഗത കുരുക്കിന് ശമനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."