അല്‍ ഖ്വയ്ദ നിരയിലെ രണ്ടാമന് കൊല്ലപ്പെട്ടു: സംഭവം ആഗസ്റ്റ് ഏഴിനെന്ന് റിപ്പോര്‍ട്ട്
തെഹ്രാന്‍: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട അബ്ദുല്ല അഹമ്മദ് അബ്ദുല്ല. കെനിയയിലെയും ടാന്‍സാനിയയിലെയും യു.എസ് എംബസികളിലേക്ക് നടത്തിയ ആക്രമണത്തില്‍ 224 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് പട്ടികയില്‍ അബ്ദുല്ല അഹമ്മദ് അബ്ദുല്ല ഉള്‍പ്പെട്ടിട്ടുണ്ട്.
അബു മുഹമ്മദ് അല്‍ മസ്റി എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടത്. ഇപ്പോഴത്തെ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവഹ്രിക്ക് ശേഷം ഇദ്ദേഹമായിരുന്നു അല്‍ ഖ്വയ്ദ തലവനാവേണ്ടിയിരുന്നത്.യു.എസ് എംബസി ആക്രമണത്തിന്റെ വാര്‍ഷികമായ ആഗസ്റ്റ് ഏഴിനാണ് ഇയാളെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."