മരടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിമതന് വൈസ് ചെയര്‍മാനായി
മരട്: നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന് അബ്ദുള്‍ ജബ്ബാര്‍ പാപ്പന തെരഞ്ഞെട്ടുക്കപ്പെട്ടു. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി കെ.എ ദേവസിയെ ഒരു വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മുന്‍ വൈസ് ചെയര്മാന് ആന്റണി ആശാംപറമ്പില്‍ രാജിവച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ മുപ്പത്തിമൂന്നംഗ കൗണ്‍സിലില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് കക്ഷികള്‍ക്ക് പതിനഞ്ച് വീതം സീറ്റാണ് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു സ്വതന്ത്രയും വിജയിച്ചിരുന്നു. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന സ്വതന്ത്ര ദിവ്യ അനില്‍ കുമാറാണ് ഇവിടെ ചെയര്‍പേഴ്സണ്‍.
ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മറ്റൊരു കോണ്‍ഗ്രസ് വിമതനായ ബോബന് നെടുംപറമ്പിലും യു.ഡി.എഫിനൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു.
ഒരു വര്‍ഷത്തിന് ശേഷം വൈസ് ചെയര്മാന് സ്ഥാനവും അത് വരെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും അടുത്ത നഗരസഭ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള സീറ്റും നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ആദ്യം എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന ബോബന് നെടുംപറമ്പില്‍ അറിയിച്ചു. ഇത് പ്രകാരം ഇന്നലെ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ആര്.കെ.സുരേഷ് ബാബു രാജിവച്ചു. വെറിട്ടേണിങ് ഓഫിസര്‍ ജില്ല പട്ടിക ജാതി വികസന ഓഫിസര്‍ അബ്ദുള്‍ സത്താര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
തെരഞ്ഞെടുപ്പിന് ശേഷം കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മരടില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആര്.കെ സുരേഷ് ബാബു, ആന്റണി ആശാം പറമ്പില്‍, ടി.കെ ദേവരാജന്‍ ദേവൂസ് ആന്റണി, സുനില സിബി, മോളി ജെയിംസ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."