HOME
DETAILS
MAL
നാപ്കിന്‍ വെന്റിംഗ് യന്ത്രം വിതരണം നടത്തി
backup
May 19 2017 | 01:05 AM
മുതുകുളം: ബ്ലോക്ക് പരിധിയിലുള്ള എല്ലാ ഹൈസ്‌കൂളുകളിലും +2 സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് യന്ത്രവും മാലിന്യ സംസ്‌കരണ സംവിധാനവുമുള്ള ആദ്യ ബ്ലോക്ക് പഞ്ചായത്തായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മാറി. ബ്ലോക്ക് പഞ്ചായത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളിലും 23 ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് യന്ത്രം വിതരണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി നാപ്കിന്‍ ലഭ്യമാക്കുവാനും ശാസ്ത്രീയമായി സംസ്‌കരിക്കുവാനുമുള്ള സംവിധാനമാണ് എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."