ദേശീയപാത നവീകരണം: നേടാനായത് റെക്കോര്‍ഡ് തുകയെന്നു കെ.സി
ആലപ്പുഴ: ആയാപറമ്പ് മൃഗാശുപത്രിയില്‍ 45-60 ദിവസം പ്രായമായ സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. രാവിലെ ഒമ്പതിന് വിതരണം ആരംഭിക്കും. വിശദവിവരത്തിന് ഫോണ്‍: 8714340873.
മഴയ്ക്ക് മുന്‍പ് മുന്‍കരുതലായി ഈ ഭാഗത്തെ കുഴിയടക്കല്‍ പൂര്‍ത്തിയാക്കും. മഴ നേരത്തെ തുടങ്ങിയാല്‍ ഇപ്പോള്‍ നടന്നുവരുന്ന നിര്മ്മാണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ട ടാറിങ് പൂര്‍ത്തിയായി. രണ്ടാം ഘട്ട ടാറിങ് ആരംഭിച്ചു. ഇതും മഴയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കാനാണ് ശ്രമം. ജില്ലയിലെ ദേശീയപാത കുഴികള്‍ നിറഞ്ഞു അപകടകരമായ അവസ്ഥയിലായതിനെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇപ്പോള്‍ നടക്കുന്ന റീടാറിങ് ഉള്‍പ്പെടെയുള്ള നവീകരണത്തിന് പണം അനുവദിപ്പിച്ചത്. 68.5 കോടി രൂപയാണ് ജില്ലയിലെ ദേശീയപാത വിഭാഗത്തിന് പീരിയോഡിക്കല്‍ മെയ്ന്റനസിനായി അനുവദിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴക്കായി കേന്ദ്ര സര്‍ക്കാര്‍ രണ്ടാം തവണയാണ് മെയ്ന്റനന്‍സിനു പണം അനുവദിക്കുന്നതെന്ന് എം പി പറഞ്ഞു. ഒരു തവണ മെയ്ന്റനന്‍സിനു പണം അനുവദിച്ചാല്‍ മൂന്നു വര്‍ഷം കഴിഞ്ഞാലേ വീണ്ടും അറ്റകുറ്റപണികള്‍ക്കായി പണം അണുവിക്കുകയുള്ളു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗത്തെ ദേശീയപാത നവീകരണത്തിനായി 158 കോടിരൂപയാണ് ജില്ലക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്, ഇത് റെക്കോര്‍ഡ് തുകയാണെന്നും എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."