കേരളത്തില്‍ ഒറ്റപ്പട്ട കനത്ത മഴയക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റെപ്പട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്. കേരളതീരത്തും ലക്ഷദ്വീപിലും ഇന്ന് അര്‍ധരാത്രി വരെ മൂന്നു മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതായി ദേശീയ സമുദ്ര പര്യവേഷണ ഗവേഷണ പഠന കേന്ദ്രവും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തീരേദശവാസികള് ജാഗ്രത പാലിക്കണം.
കാലവര്‍ഷത്തിന്റെ ഭാഗമായി മികച്ച മഴയാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ ലഭിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. അഞ്ചു സെന്റീമീറ്റര്‍ മഴയാണ് ഇവിടെ രേഖെപ്പടുത്തിയത്. വൈക്കം, പിറവം, എറണാകുളം സൗത്ത്, ഇരിങ്ങാലുക്കുട, കൊടുങ്ങല്ലൂര്‍, തൃത്താല എന്നിവിടങ്ങളില്‍ നാലും കൊച്ചി, പെരുമ്പാവൂര്‍, വെള്ളാനിക്കര, ഹരിപ്പാട്, ഒറ്റപ്പാലം, പട്ടാമ്പി, വടകര, വൈത്തിരി എന്നിവിടങ്ങളില്‍ മൂന്നും സെന്റീമീറ്റര്‍ മഴ രേഖെപ്പടുത്തി.
ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ 203.97 സെന്റീമീറ്റര്‍ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. എന്നാല്‍ ഇക്കുറി തുടക്കത്തില്‍തന്നെ 34 ശതമാനം മഴക്കുറവാണ് കാലവര്‍ഷത്തില്‍ രേഖെപ്പടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."