ദേവാലയങ്ങള്‍ മനുഷ്യന് സ്വയം തിരിച്ചറിയാനുള്ള പാഠശാല: സ്വാമി ഗുരുരത്‌നം
ചേര്‍ത്തല: ദേവാലയങ്ങള്‍ ഇഷ്ടമൂര്‍ത്തികളുടെ ഇരിപ്പിടങ്ങള്‍ മാത്രമല്ല മനുഷ്യന് സ്വയം തിരിച്ചറിയാനുള്ള പാഠശാല കൂടിയാകണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. പുതിയകാവ് ധര്‍മശാസ്ത ക്ഷേത്ര പുനരുദ്ധാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം സ്‌നേഹിക്കുവാനും വിശ്വസിക്കുവാനും ആദരിക്കുവാനുമുള്ള ചിട്ടകളും ക്രമങ്ങളും ജീവിതത്തില്‍ വരുത്തുവാന്‍ ക്ഷേത്രങ്ങളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സി എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. പാലിയം ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണബാലന്‍ ദ്രദീപപ്രകാശനം നിര്‍വഹിച്ചു. ക്ഷേത്ര പുനരുദ്ധാന ഫണ്ടിന്റെ ഉദ്ഘാടനം രഘൂത്തമപണിക്കര്‍ നിര്‍വഹിച്ചു. ക്ഷേത്രംതന്ത്രി കുരിയാറ്റപ്പുറത്ത് ഇല്ലത്ത് നാരണഭട്ടതിരിപ്പാട്, എന്‍ എസ് എസ് താലൂക്ക് യൂനിയന്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍നായര്‍, എസ് വാസുദേവകുറുപ്പ്, പി ജയപ്രകാശ്, ടി രാജേന്ദ്രന്‍, വി എന്‍ ബാലചന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."