ജിദ്ദ തിരുവമ്പാടി മണ്ഡലം കെഎംസിസി സി മോയിൻകുട്ടി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
ദമാം: അന്തരിച്ച മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി മോയിൻ കുട്ടിയുടെ വേർപാടിൽ ജിദ്ദ തിരുവമ്പാടി മണ്ഡലം കെഎംസിസി അനുശോചന സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കർഷകർക്കും സാധാരണക്കാർക്കുമൊപ്പം സഞ്ചരിച്ച ലളിത ജീവിതം കൊണ്ട് മാതൃകയായ മഹത് വ്യക്തിത്വമായിരുന്നും മോയിൻകുട്ടി സാഹിബെന്നും താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്, കൊടുവള്ളി, തിരുവമ്പാടി നിയമസഭാ സാമാജികൻ എന്നീ നിലകളിൽ ജനോപകാരപ്രദമായ ഒട്ടനവധി സേവന പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കൊണ്ടു വരുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നും പങ്കെടുത്തവർ അനുസ്മരിച്ചു.
മുജീബ് മുക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ, പ്രാർത്ഥനാ സദസ്സിൽ മുജീബ് ഫൈസി കൂടരഞ്ഞി ഉദ്ഘാടനവും പ്രാർത്ഥനക്ക് നേതൃത്വവും നൽകി. മുഹമ്മദ് പുത്തൂർ, ജംഷാദ് ബാബു പൂളപ്പൊയിൽ, എം എ ആർ നെല്ലിക്കാപറമ്പ, ശബിറലി സിറ്റി, ലത്വീഫ് പൂനൂർ എന്നിവർ സംസാരിച്ചു. ശരീഫ് പുലേരി സ്വാഗതവും മുജീബ് കൊട്ടാരക്കോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."