ഹരിത നിയമാവലി: നഗരസഭ ഒരുക്കങ്ങള്‍ തുടങ്ങി
ആലപ്പുഴ: ഹരിതനിയമാവലി നടപ്പാക്കാന്‍ ആലപ്പുഴ നഗരസഭ ഒരുക്കങ്ങള്‍ തുടങ്ങി.
നഗരപരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്ക്കൂളുകള്‍, ഹോട്ടലുകള്‍, ആഡിറ്റോറിയങ്ങള്‍, കാറ്ററിംഗ് സര്‍വ്വീസുകള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പകരം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളുകളില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക്ക് ഇതര വസ്തുക്കള്‍ വാങ്ങി നല്‍കുന്നതിന് മാതാപിതാക്കള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ലൈസന്‍സില്ലാത്ത കാറ്ററിംഗ് സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തും. മഴക്കാല പൂര്‍വ്വ ശുചീകരണ കമ്മറ്റികള്‍ 52 വാര്‍ഡുകളിലും നടന്നു കഴിഞ്ഞു. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ആരോഗ്യവിഭാഗം ജീവനക്കാരെ രണ്ടു ഷിഫ്റ്റായി നിയമിക്കുവാന്‍ തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭാ സംവിധാനത്തില്‍ സംസ്ക്കരിക്കണം.
മാലിന്യങ്ങള്‍ വഴിയരികില്‍ വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനായി സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബി മെഹബൂബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."