നഗരസഭാ സെക്രട്ടറിക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കുമെതിരേ കേസ്
പയ്യന്നൂര്‍: കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറി സാധനങ്ങള്‍ കടത്തിയെന്ന പരാതിയില്‍ നഗരസഭാ സെക്രട്ടറിക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. പയ്യന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്ന അന്ന സര്‍വിസ് സെന്റര്‍ ഉടമ ഏഴിലോട് സ്വദേശി ഇസ്മാഈല്‍ അന്ന നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്. വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മോഷണം നടത്തിക്കൊണ്ടുപോയെന്നാണ് പരാതി. പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന ജി. ഷെറിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ ദാമോദരന്‍, ലോറി ഡ്രൈവര്‍ ഒ.കെ രാജേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം. നഗരസഭയുടെ അനുമതിയില്ലാതെ അനധികൃതമായി പ്രവര്‍ത്തിപ്പിച്ച കട നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ എത്തി പൂട്ടാന്‍ ആവശ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നഗരസഭയും കടയുടമയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് സാധനങ്ങള്‍ കടത്തിയത്. നേരത്തെ ഈ സാധനങ്ങള്‍ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."