അധ്യാപകരില്ല; വിദ്യാര്‍ഥികളും രക്ഷിതാക്കളും കലക്ടറേറ്റിലെത്തി
മങ്കട: സ്ഥലംമാറിപ്പോയ അധ്യാപകര്‍ക്കു പകരം അധ്യാപകരെത്താത്തതിനെത്തുടര്ന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും കളക്ടറേറ്റിലെത്തി. മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് അധ്യാപക നിയമനം നടക്കാത്തതില്‍ പ്രതിഷേധിച്ചു കളക്ടര്‍ക്കു നിവേദനം നല്‍കിയത്.
കെമിസ്ട്രി, ഫിസിക്സ് അധ്യാപകരാണു സ്ഥലംമാറിപ്പോയത്. എന്നാല്‍ അധ്യയനം ആരംഭിച്ചു രണ്ടു മാസമായെങ്കിലും പകരം അധ്യാപകരെത്തിയില്ല. ജൂണ്‍ ഒന്നിനായിരുന്നു ഹാജരാകേണ്ടിയിരുന്നത്. അധ്യാപകരെ അടിയന്തിരമായി വിട്ടു തരാന്‍ നടപടി യെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടികളും രക്ഷിതാക്കളും കളക്ടര്‍ വെങ്കിടേശപതിയെ കണ്ടു. പത്തോളം രക്ഷിതാക്കളും 25 കുട്ടികളുമടങ്ങിയ സംഘമാണു കളക്ടറെ സന്ദര്‍ശിച്ചു പരാതി നല്‍കിയത്. ഇവിടെയുള്ള കെമിസ്ട്രി, ഫിസ്ക്സ് അധ്യാപകര്‍ക്കു പകരം അധ്യാപകരെത്താത്ത സാഹചര്യത്തില്‍ ഉടന്‍ നിയമനം നടത്തിയില്ലെങ്കില്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നു നിരാഹാരമടക്കമുള്ള പ്രക്ഷോഭത്തിനു നിര്‍ബന്ധിതരാവുമെന്നു കളക്ടര്‍ക്കു പി.ടി.എ നല്കിയ പരാതിയില്‍ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വി.മന്‍സൂര്‍, വൈസ് പ്രസി. വി.പി അബൂബക്കര്‍, കെ.എം സീനത്ത്, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."