ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി
കമ്പളക്കാട്: മലയോര ഹൈവേ നിര്‍മാണം നടത്തുമ്പോള്‍ കമ്പളക്കാട്, പള്ളിമുക്ക് മുതല്‍ കെല്‍ട്രോണ്‍ വളവ് വരെ ബൈപ്പാസ് നിര്‍മിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.
കൂടാതെ ടൗണിലെ ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നും കമ്പളക്കാട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ശാഖ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യോഗം ജില്ലാ ട്രഷറര്‍ കെ കുഞ്ഞിരായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി അഷ്റഫ് അധ്യക്ഷനായി. കെ ഉസ്മാന്, ഇ.ടി ഹംസ, നൗഷാദ് കാക്കവയല്‍, ജോജിന്‍ ടി ജോയ്, ഹൈദ്രു, മഹേഷ്, പി.പി റനീഷ്, കെ.കെ മുത്തലിബ് ഹാജി സംസാരിച്ചു. ഭാരവാഹികളായി പി.ടി. അഷ്റഫ് (പ്രസി), കെ.കെ മുത്തലിബ് ഹാജി, കെ.സി അബ്ദുള്‍ സലീം, വി.പി ഇബ്റാഹിം കുട്ടി (വൈ.പ്രസി), കെ ഷൈജല്‍ (ജന.സെക്ര), അബ്ദുല്‍ മുത്തലിബ്, കെ.ജെ വിനോദ്, എ.പി അബ്ദുള്‍ സലീം (ജോ.സെക്ര), ഇ.കെ അബൂബക്കര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."