കാത്തിരിപ്പിനു വിരാമം തലപ്പുഴ പൊലിസ് സ്‌റ്റേഷന്‍ കെട്ടിട ഉദ്ഘാടനം 21ന്
തലപ്പുഴ: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടി വന്ന തലപ്പുഴ പൊലിസ് സ്‌റ്റേഷന്റെ ഗതികേടിന് ഒടുവില്‍ പരിഹാരം. ഈമാസം 21ന് രാവിലെ ഒന്‍പതിന് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ജനുവരി എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അിയിക്കുകയും എല്ലാവിധ തയാറെടുപ്പുകള്‍ക്ക് ശേഷം അവസാന നിമിഷം സുരക്ഷാ കാരണങ്ങളാല്‍ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
ഇത് പിന്നീട് വിവാദവുമായിരുന്നു. മഴക്കാലത്ത് വെള്ളം കയറുന്ന വാടക കെട്ടിടത്തിലാണ് നിലവിലെ തലപ്പുഴ സ്‌റ്റേഷന്റെ പ്രവര്‍ത്തനം. പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത കെട്ടിടത്തിലാണ് സ്‌റ്റേഷനുള്ളത്. പഴയ ഇരുനില വീടിന് ബലക്ഷയം സംഭവിച്ചതിനാല്‍ സ്‌റ്റേഷനുള്ളില്‍ താങ്ങുകാലുകള്‍ കൊടുത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുപ്പതോളം പൊലിസുകാര്‍ ജീവന്‍ പണയംവെച്ചാണ് ഈ കെട്ടിടത്തില്‍ ജോലിയെടുക്കുന്നത്. അസൗകര്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതേ തുടര്‍ന്നാണ് പഴയ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി സ്‌റ്റേഷന്റെ പ്രവര്‍ത്തനം മാറ്റിയത്.
എന്നാല്‍ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അങ്ങോട്ടേക്കുള്ള പറിച്ചുനടല്‍ നടന്നിട്ടില്ലെന്നുള്ളതാണ് വിരോധാഭാസം. ജനുവരി എട്ടിനുള്ള ഉദ്ഘാടനത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രി പങ്കെടുക്കരുതെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ പേരില്‍ അവസാന മണിക്കൂറില്‍ ഉദ്ഘാടനം മാറ്റുകയായിരുന്നു.
ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു അഡീഷനല്‍ എസ്.ഐയും അടക്കം മുപ്പതോളം പൊലിസ് ഉദ്യോഗസ്ഥരാണ് ഈ കെട്ടിടത്തില്‍ ജോലിചെയ്യുന്നത്. നാല് വനിതാ പൊലിസുകാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. ആകെയുള്ള രണ്ട് ടോയ്‌ലറ്റില്‍ ഒരെണ്ണം എസ്.ഐക്കായി മാറ്റിവെച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ഒന്നിലാണ് വനിതകളടക്കുമള്ള പൊലിസുകാര്‍ പ്രാഥമിക കൃത്യങ്ങളും മറ്റും നിര്‍വഹിക്കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാക്കാന്‍ പുതിയകെട്ടിടത്തിലേക്ക് മാറിയാല്‍ മതിയെന്നിരിക്കെ ഉദ്ഘാടകനെ ലഭിക്കാത്തതിന്റെ മാത്രം പേരില്‍ അപകടാവസ്ഥയിലായ പഴയ ഓടിട്ട വീട്ടില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഒടുവില്‍ ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം 21ന് തലപ്പുഴ പൊലിസ് സ്‌റ്റേഷന് ശാപമോക്ഷം ലഭിക്കുകയാണ്. ഡി.ജി.പി രാജേഷ് ദിവാന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാവും. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."