അമിത മദ്യപാനം; രാജസ്ഥാനില്‍ അഞ്ചുപേർ മരിച്ചു
ജയ്പുർ: അമിത മദ്യപാനത്തെ തുടർന്ന് രാജസ്ഥാനില്‍ അഞ്ചുപേർ മരിച്ചു. ഭരത്പൂർ ജില്ലയിലെ കമന് മേഖലയിലാണ് സംഭവം.
മദ്യം കഴിച്ചതിനെ തുടർന്നു കുഴഞ്ഞുവീണവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബന്ധുക്കൾ തിടുക്കത്തിൽ സംസ്കാര ചടങ്ങുകൾ നടത്തിയതിനെ തുടർന്നു മരിച്ച നാലുപേരുടെ പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അമിത മദ്യപാനത്തെ തുടർന്നാണ് ഇവർ മരിച്ചതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നു പൊലിസ് പറഞ്ഞു.
എന്നാൽ ഇവർക്കൊപ്പം മരിച്ചവരിൽ ഒരാളുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിൽനിന്നാണ് അമിത മദ്യപാനമാണ് കാരണമെന്നു വ്യക്തമായത്. വ്യാജമദ്യത്തിന്റെ സൂചന ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."