വൈത്തിരി നികേത് റിസോര്‍ട്ടിലേക്ക് വനഭൂമിയിലൂടെ റോഡ് വെട്ടിയ സംഭവം: മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു
കല്‍പ്പറ്റ: വൈത്തിരി നികേത് റിസോര്‍ട്ടിലേക്ക് വനഭൂമിയിലൂടെ റോഡ് വെട്ടിയ കേസില്‍ മൂന്ന് പേരെ റിമാന്‍ഡ്ചെയ്തു.
ഇവര്‍ ഉപയോഗിച്ച ജെ.സി.ബിയും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശി വിജയന് (36), പ്രജോഷ് വര്‍ഗീസ് വഴിക്കടവ് (34), വി.ജെ ജോസഫ് വഴിക്കടവ് (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൗത്ത് വയനാട് ഡിവിഷനില്‍ മേപ്പാടി റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വൈത്തിരി മേലെ പൂഞ്ചോല വനത്തിലൂടെ അനധികൃതമായി ജെ.സി.ബി ഉപയോഗിച്ച് റോഡ് നിര്‍മിക്കാന്‍ ശ്രമിച്ച നികേത് റിസോര്‍ട്ട് ഉടമസ്ഥരുടെയും ജെ.സി.ബി ഡ്രൈവറുടെയും പേരില്‍ വനം വകുപ്പ് കേസെടുത്ത് റിസോര്‍ട്ട് മാനേജരെയും ജെ.സി.ബി ഡ്രൈവറെയും അറസ്റ്റ് ചെയ്ത് കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വൈത്തിരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ കെ. ബാബുരാജ്, ഷിജോ ജോസ് പി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി. ഗിരീഷ്, കെ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഐശ്വര്യ സൈഗാള്‍, എം.സി ബാബു, എന്‍.ആര് ഗണേഷ് ബാബു, എം.ബി മോഹനന്, ജോമിഷ് കെ. ജോണി, എസ്. രമ, ബി. സംഗീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."