പകരം ചോദിച്ച് ബ്രസീല്‍
സാവോ പോളോ: തീപ്പന്തമായി മാറിയ ബ്രസീലിന് മുന്നില്‍ പെറു പാറിപ്പറന്നു. കഴിഞ്ഞ വര്‍ഷം ഫൈനലിലേക്കുള്ള യാത്രയില്‍ വഴിമുടക്കിയ പെറുവിനെ എണ്ണം പറഞ്ഞ അഞ്ചു ഗോളുകള്‍ നല്‍കിയാണ് ബ്രസീല്‍ തകര്‍ത്ത് വിട്ടത്. നിര്‍ണായക മത്സരത്തിലായിരുന്നു പെറുവിനെതിരേ ബ്രസീലിന്റെ തേരോട്ടം. കളിയുടെ തുടക്കം മുതല്‍ പെറുവിന്റെ ഭാഗത്ത് അക്രമിച്ച് കളിച്ച ബ്രസീല്‍ സുന്ദര ഫുട്‌ബോളായിരുന്നു പുറത്തെടുത്തത്.
ഇതിന്റെ ഫലമായി ആദ്യ പകുതിയില്‍ ബ്രസീല്‍ മൂന്ന് ഗോളുകളും കണ്ടെത്തി. 12-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് കസാമിറോ ആയിരുന്നു ബ്രസീലിനെ മുന്നില്‍ എത്തിച്ചത്. 19-ാം മിനുട്ടില്‍ നോ ലുക്ക് ഗോളിലൂടെ ലിവര്‍പൂള്‍ താരം ഫിര്‍മീഞ്ഞോയും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. പുതുമുഖ താരം എവര്‍ട്ടണ്‍ 32-ാം മിനുട്ടില്‍ ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ ത ന്നെ ബ്രസീല്‍ മൂന്ന് ഗോളിന് മുന്നിലെത്തി. ഇതോടെ മാനസികമായി പെറുവിന് മേല്‍ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ ഗ്രൗണ്ടില്‍ നിറഞ്ഞാടി. മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരു പാളിച്ചയും ഇല്ലാതെയായിരുന്നു ബ്രസീലിന്റെ ഓരോ നീക്കങ്ങളും. രണ്ടാം പകുതിക്ക് ശേഷം താണ്ഡവം തുടര്‍ന്ന ബ്രസീല്‍ 53-ാം മിനുട്ടില്‍ ഡാനി ആല്‍വേസിലൂടെ നാലാമതും ലക്ഷ്യം കണ്ടു. 90-ാം മിനുട്ടില്‍ വില്യന്റെ വെടിയുണ്ട ഗോള്‍ കൂടി പിറന്നതോടെ ആധികാരികമായ അഞ്ച് ഗോളിന് ബ്രസീല്‍ പെറുവിനെ തിരിച്ചയച്ചു. വിജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ ര@ണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീല്‍ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. മറ്റൊരു മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് വെനസ്വല ബൊളീവിയയെ തകര്‍ത്തു. ഇതോടെ അഞ്ച് പോയിന്റുമായി വെനസ്വല രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള പെറുവിന് നാല് പോയിന്റുമായി. കളിച്ച മൂന്ന് മത്സരത്തിലും തോറ്റ ബൊളീവിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചിലി ഉറുഗ്വയെ നേരിടും. ആറ് പോയിന്റുമായി ചിലി ഒന്നാം സ്ഥാനത്തും നാല് പോയിന്റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്തുമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."