അൽ ഖുവ്വൈയ്യ ഏരിയാ കെ.എം.സി.സി സമ്മേളനം
കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങ ളെ അവലോകനം ചെയ്ത സമ്മേളനത്തിൽ അൽ ഖുവ്വൈയ്യ കേന്ദ്രീകരിച്ച് നടക്കുന്ന അപകട മരണങ്ങൾ, വിവിധ തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ഇടപ്പെടലുകൾ നടത്താൻ തീരുമാനിച്ചു. ഇതിനായി ജീവകാരുണ്യ വിംഗ് രൂപീകരിക്കുകയും നൗഷാദ് കൂട്ടിലങ്ങാടി ചെയർമാനായും ഹക്കീം നിലമ്പൂരിനെ കൺവീനറായും നൗഫൽ ചങ്കത്തറ കോ ഓർഡിനേറ്റർ ആയും തിരഞ്ഞെടുക്കു കയും ചെയ്തു. 10 അംഗ സമിതിക്ക് പ്രത്യേകം പരിശീലനം നൽകാനും തീരുമാനമായി . കോവിഡ് കാലത്ത് വിവിധ ആശുപ ത്രികളിൽ സജീവ സേവനം ചെയ്ത നേഴ്സുമാർ പാരാമെഡിക്കൽ സ്റ്റാഫുമാരെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും അൽ ഖൊയ്യ കേന്ദ്രീകരിച്ച് കലാ കായിക രംഗത്ത് കൂടുതൽ സജീവമാവാനും തീരുമാനിച്ചു. നാഷണൽ കെ.എം.സി.സി യുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു.
ചടങ്ങിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെകട്ടറി മുജീബ് ഉപ്പട , നിസാർ ഹസ്റ്റാത്ത് , സുര ബാനു , റിയാസ് ബാബു തൃപ്പനച്ചി സംസാരിച്ചു. നൗഷാദ് കൂട്ടിലങ്ങാടി സ്വാഗതവും ഫിർദൗസ് തൃപ്പനച്ചി നന്ദിയും രേഖപ്പടുത്തി .തുടർന്ന് സത്താർ മാവൂരും സംഘവും അവതരിപ്പിച്ച ഗാനമേള നടന്നു . ഇസ്മായിൽ ചെമ്മാട് , ഷമീർ വെളിമുക്ക് , ഷബീർ കൊടുവള്ളി , മൊയ്തീൻ വളാഞ്ചേരി , ഗഫൂർമൻ കാസ് , കുഞ്ഞുക്ക താനൂർ , കബീർ ചേളാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."