HOME
DETAILS
MAL
പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷിക്കുന്നതിനിടെ പാലം തകര്‍ന്നു: രണ്ടുപേര്‍ മരിച്ചു; 50 പേരെ കാണാതായി
backup
May 19 2017 | 03:05 AM
കര്ക്കോരം(ഗോവ): ആത്മഹത്യ ചെയ്യാന്‍ പാലത്തില്‍ കയറിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ നടപ്പാത തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. അന്‍പതിലധികം പേരെ കാണാതായി.
തെക്കന്‍ ഗോവയിലെ കര്ക്കോരത്താണ് സംഭവം. പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി നേവിയെ വിളിച്ചതായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.
കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായ പാലം നാലു വര്‍ഷമായി അടച്ചിരിക്കുകയാണ്. ഒരു യുവാവ് ആത്മഹത്യ ചെയ്യാനായി പാലത്തില്‍ നില്ക്കുമ്പോള് അയാളെ രക്ഷിക്കാനാണ് അന്‍പതിലധികം വരുന്ന ജനങ്ങള്‍ പാലത്തിന്റെ നടപ്പാതയില്‍ കയറിയത്. ഭാരം താങ്ങാനാവാതെ നടപ്പാത തകരുകയായിരുന്നു.
നിരവധി പേരെ രക്ഷിച്ചുവെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."