മഴക്കെടുതിയെ അതിജീവിച്ച നെല്‍ കര്‍ഷകരെ മാനുകള്‍ ചതിച്ചു
സുല്‍ത്താന്‍ ബത്തേരി: മഴക്കെടുതിയെ അതിജീവിച്ച നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാന്‍ശല്യം. ദിനംപ്രതി ഇറങ്ങുന്ന മാന്‍കൂട്ടം നെല്‍ച്ചെടികള്‍ തിന്നുനശിപ്പിക്കുകയണ്.
സുല്‍ത്താന്‍ ബത്തേരി കട്ടയാട് പ്രദേശത്ത് ഏക്കര്‍ കണക്കിന് കൃഷിയാണ് ഇത്തരത്തില്‍ മാന്‍കൂട്ടും നശിപ്പിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കട്ടയാട് പാടശേഖരത്തിലെ കര്‍ഷകരുടെ നെല്‍കൃഷിയാണ് മാന്‍കൂട്ടം നശിപ്പിച്ചത്.
വനത്തില്‍ നിന്നും സന്ധ്യ മയങ്ങിയാല്‍ കൂട്ടമായി എത്തുന്ന മാനുകള്‍ നേരം പുലരുവോളം കൃഷികള്‍ തിന്നുനശിപ്പുക്കുകയാണ്.
പ്രദേശവാസികളായ കട്ടയാട് ബാലകൃഷ്ണന്‍, പ്രദീപ്, വേലായുധന്‍, പുത്തന്‍പുര ഷാജി, രത്‌നഗിരി രാജന്‍, സുകുമാരന്‍ എന്നിവരുടെ നെല്‍കൃഷിയാണ് മാന്‍കൂട്ടം നശിപ്പിച്ചത്.
ഇക്കഴിഞ്ഞ കനത്തമഴയില്‍ വെള്ളംകയറി ഇവരുടെ കൃഷികള്‍ നശിച്ചിരുന്നു.
പിന്നീട് വീണ്ടും ഇറക്കിയ കൃഷിയാണ് ഇപ്പോള്‍ മാന്‍കൂട്ടം നശിപ്പിക്കുന്നത്. മാന്‍കൂട്ടങ്ങളെ തടയുന്നതിന്നാവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ വനാതിര്‍ത്തിയില്‍ ഇല്ലാത്തതാണ് കൃഷിനാശത്തിന് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."