വിനോദയാത്രയ്ക്കായി മാറ്റിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹിമ
ആലപ്പുഴ: കരുവാറ്റ വിദ്യ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഹിമ ആര്‍. കൃഷ്ണന്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത് തന്റെ കുടുക്കയിലെ സമ്പാദ്യം.
സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്കു പോകാനായി രണ്ടു വര്‍ഷമായി സ്വരൂപിച്ച തുകയായിരുന്നു കുടുക്കയില്‍. സ്‌കൂല്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്കു കുട്ടികളുടെ സംഭാവനയായി 50 രൂപ നല്‍കിയിരുന്നു. അപ്പോഴാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൂടുതലായി എന്തെങ്കിലും നല്‍കണമെന്നുള്ളവര്‍ക്ക് അതാകാമെന്ന് അധ്യാപിക പറഞ്ഞത്.
പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. രണ്ടു വര്‍ഷമായി ചില്ലറകളായും നോട്ടായും താന്‍ സ്വരുക്കൂട്ടിയ കുടുക്ക തന്നെയാകട്ടെ തന്റെ സമര്‍പ്പണമെന്ന് ഹിമ തീരുമാനിച്ചു. അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. മാന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ധനശേഖരണ യജ്ഞ വേദിയിലെത്തി മന്ത്രി ജി. സുധാകരന് കുടുക്ക കൈമാറി അഭിമാനത്തോടെയാണ് ഹിമ വേദി വിട്ടത്. വിദ്യാസ്‌കൂളിലെ കുട്ടികളുടെ സംഭാവനയായി 10000 രൂപയും ചടങ്ങില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."