കൂടുതല്‍ പണം കണ്ടെത്താന്‍ ബജറ്റ് പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും: മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം കണ്ടെത്തുന്നതിന് ബജറ്റ് പുനസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരുന്നതായി പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മണ്ഡലങ്ങളില്‍ നടക്കുന്ന ധനസമാഹരണ പരിപാടികളുടെ ആലപ്പുഴ ജില്ലയിലെ സമാപനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിടങ്ങളും മറ്റും നിര്‍മിച്ച് നല്‍കുന്നതിന് പദ്ധതി ഉള്ളവര്‍ക്ക്് സര്‍ക്കാര്‍ അംഗീകാരത്തോടെ അത് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വിഭാഗങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നുണ്ട്. ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദുരന്തത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.
നദികളെ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടു. നദികളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കും. വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കും. അറ്റകുറ്റപ്പണിക്കും സര്‍ക്കാര്‍ സഹായം നല്‍കും.
40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലിപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 15,400 കോടി രൂപയ്ക്കുള്ള നാശനഷ്ടം റോഡുകള്‍ക്കാണ് ഉണ്ടായത്.
ചെങ്ങന്നൂരിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രാഥമികമായി ഏഴുകോടി രൂപ അടിയന്തിരമായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന് പണം കൊടുക്കരുതെന്ന് പറയുന്നവര്‍ ദുരന്തസമയത്ത് ഇവിടെ ഇല്ലാത്തവരായിരുന്നു. ഇത്തരക്കാര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
നിരാകരണ പ്രമേയങ്ങളെ ജനം തള്ളിക്കളയും. ധനസമാഹരണത്തോടെ ജില്ല മുഴുവന്‍ സഹാനുഭൂതിയോടെയാണ് പ്രതികരിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ധാര്‍മിക പിന്തുണ കൂടി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക്, എ.ഡി.ബി.വായ്പ, നബാര്‍ഡ് വായ്പ എന്നിവ സ്വീകരിക്കും.
ജനസംഖ്യാനുപാതികമായും മണ്ഡലാനുപാതികമായും ധനസമാഹരണത്തില്‍ ജില്ല സംസ്ഥാനത്ത് മുന്നിലാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വളരെ ഫലപ്രദമായി സമയത്ത് ഇടപ്പെട്ടതുകൊണ്ടാണ് വന്‍ദുരന്തത്തില്‍ നിന്ന് കുട്ടനാടിനെയും ചെങ്ങന്നൂരിനെയും രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
ചടങ്ങില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗ്രാമവികസന കമ്മിഷണര്‍ എന്‍. പത്മകുമാറും മറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."