HOME
DETAILS
MAL
വണ്ടിപെരിയാര്‍ റാഗിങ്: പ്രതികളെ അധികൃതര്‍ സംരക്ഷിക്കുന്നെന്ന് കെ.സി വേണുഗോപാല്‍ എം.പി
backup
September 21 2018 | 06:09 AM
ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ പോളിടെക്നിക്കില്‍ എസ്.എഫ് ഐ പ്രവര്‍ത്തകരുടെ റാഗിങിന് ഇരയായ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ കോളജില്‍ നിന്നുപുറത്താക്കിയ അധികൃതരുടെ നടപടിയില്‍ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍ എം പി. കോളജില്‍ ക്രൂരമായ റാഗിങിന് വിധേയമായ പെണ്‍കുട്ടി പരാതി നല്‍കിയതിന്റെ പേരിലാണ് പുറത്താക്കിയത്.
അതെ സമയം റാഗ് ചെയ്ത പ്രതികള്‍ ഇപ്പോഴും കോളജ് അധികൃതരുടെ സംരക്ഷണയിലാണ്. ഒരു അധ്യാപിക ഉള്‍പ്പെടെ പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനിന്നുവെന്നും ഇതുസംബന്ധിച്ച പരാതിയില്‍ ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."