വേമ്പനാട് കായലിന്റെ വിസ്തൃതി കുറഞ്ഞതായി റിപ്പോര്‍ട്ട്
ആലപ്പുഴ: വേമ്പനാട് കായലിന്റെ വിസ്തൃതി കുറഞ്ഞിട്ടുണ്ടെന്നും ഇനിയും കുറയുന്ന സ്ഥിതി ഒഴിവാക്കണമെന്നും പ്രൊഫ. പ്രഭാത്പട്‌നായിക് ചെയര്‍മാനായുള്ള വേമ്പനാട് കായല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
ഇതിനായി റീസര്‍വേക്ക് ശേഷമുള്ള കായലിന്റെ അതിര്‍ത്തി നിര്‍ണയിച്ച് രേഖപ്പെടുത്തണമെന്ന് ആലപ്പുഴയില്‍നടന്ന വിദഗ്ധരുടെ റൗണ്ട്‌ടേബിള്‍ ഡിസ്‌കഷന്‍ ആവശ്യപ്പെട്ടു. പ്രളയാനന്തരം വേമ്പനാടിന്റെപരിസ്ഥിതി പുനസ്ഥാപനത്തിന് വലിയപ്രധാന്യമുണ്ടെന്ന് ചര്‍ച്ച തുടങ്ങിവെച്ചു കൊണ്ട് കില ഡയറക്ടര്‍ഡോ: ജോയ്ഇളമന്‍ പറഞ്ഞു.
പ്രയാനന്തരം വേമ്പനാടുമായി നടക്കേണ്ട ഇടപെടലുകളില്‍ പ്രളയാനന്തര സാഹചര്യം കൂടി പരിഗണിച്ചു കൊണ്ടുള്ള നിര്‍ദേശങ്ങള്‍ ഡോ: എം പി പരമേശ്വരന്‍ അവതരിപ്പിച്ചു.
പരിഷത്ത് സംസ്ഥാനപ്രസിഡന്റ് ടി. ഗംഗാധരന്‍ മോഡറേറ്റര്‍ ആയിരുന്നു. കായല്‍ കമ്മിഷന്‍ അംഗം കെ.ജി പത്മകുമാര്‍, ഫിഷറിസ് സര്‍വകലാശാല മുന്‍ വി.സി ഡോ.ബി മധുസൂദനകുറുപ്പ്, ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ .എസ് ശ്രീകുമാര്‍, സെസ് മുന്‍ ഡയറക്ടര്‍ ഡോ. കെ വി തോമസ്, ഐ ആര്‍ ടി സി മുന്‍ രജിസ്ട്രാര്‍ പ്രൊഫ. പി കെ രവീന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്മാരായ ഡോ.എം ഹരികൃഷ്ണന്‍, ഡോ. എംബാലഗോപാലന്‍, പരിഷത്ത് ജനറല്‍സെക്രട്ടറി ടി കെ മീരാഭായ് തുടങ്ങി മുപ്പതോളം വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കുട്ടനാട്ടിലെ ജല നിര്‍ഗമന സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാട്ടു തോടുകള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു നീരൊഴുക്ക് സുഗമമാക്കണമെന്ന് ഡിസ്‌കഷന്‍ നിര്‍ദേശിച്ചു. നദികളുടെ ആഴംകൂട്ടല്‍, തോട്ടപ്പള്ളി ലീഡിങ്ചാനല്‍, എസി കനാല്‍, പള്ളാത്തുരുത്തി ആറുവരെ തുറക്കല്‍, ആര്യാട് ബൈപ്പാസ്‌കനാല്‍ എന്നിവയിലൂടെ നീരൊഴുക്ക് സുഗമമാക്കുക.
പ്രളയാനന്തരമുള്ള കുട്ടനാടിന്റെ ഭാവിവികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച്. ആറ് തിയതികളിലായി കുട്ടനാട്ടിലെ മുഴുവന്‍പഞ്ചായത്തുകളിലും ഫോക്കസ്ഗ്രൂപ്പ് സംവാദം നടത്തും.
ഒക്ടോബര്‍ രണ്ടിന് കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും സ്‌ക്രാപ്പുകളും പ്ലാസ്റ്റിക്കുകളും ശേഖരിക്കും.ഇത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."