HOME
DETAILS
MAL
സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു
backup
June 23 2019 | 18:06 PM
വൈപ്പിന്‍: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരന് അയ്യപ്പന് സ്മാരകം വര്‍ഷംതോറും നല്‍കിവരുന്ന മികച്ച സാഹിത്യ ഗ്രന്ഥത്തിനുള്ള 2019ലെ സഹോദരന് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു.
കാവ്യശാഖയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കുന്നത്. 2017 മെയ് ഒന്ന് മുതല്‍ 2019 മെയ് 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച കൃതിക്കാണ് പുരസ്കാരം. 20,000 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. ഗ്രന്ഥകര്‍ത്താവിനും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. പുസ്തകത്തിന്റെ നാല് കോപ്പികള്‍ മയ്യാറ്റില്‍ സത്യന്, സെക്രട്ടറി, സഹോദരന് അയ്യപ്പന് സ്മാരകം, ചെറായി-683514 എന്ന വിലാസത്തില്‍ ജൂലൈ 25നകം ലഭിക്കണം. ഫോണ്‍: 9446743316.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."