'ആവശ്യം വരുമ്പോള്‍ കൂടെ വരണം'- ആരാധകരോട് രജനി, രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനയെന്ന് തമിഴകം
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് തമിഴ് നടന്‍ രജനീ കാന്ത്. കഴിഞ്ഞ അഞ്ച് ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകസംഗമത്തിലാണ് അദ്ദേഹം പുതിയ നിലപാടിനെ കുറിച്ച സൂചന നല്‍കിയത്.
'യുദ്ധം വന്നാല്‍ വിളിക്കും. അപ്പോള്‍ വരണം'- ആരാധകരുമായി സംസാരിക്കവെ രജനി പറഞ്ഞു. നിലവിലുള്ള സമ്പ്രദായങ്ങള്‍ മാറേണ്ടതുണ്ട്. മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ജനങ്ങളുടെ മനസിലാണ്. എങ്കില്‍ മാത്രമേ രാജ്യം നേരായ വഴിയിലേക്ക് പോകൂവെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തില്‍ മുതിര്‍ന്ന നേതാക്കളും ദേശീയ പാര്‍ട്ടികളുണ്ട്. പക്ഷേ നിലവിലുള്ള രീതി മോശമായാല്‍ ജനങ്ങള്‍ എന്ത് ചെയ്യും. ജനാധിപത്യം ദുഷിച്ചിരിക്കുന്നുവെന്നും രജനി കൂട്ടിച്ചേര്‍ത്തു.
23 വര്‍ഷം മാത്രമേ കര്‍ണാടകയില്‍ ജീവിച്ചിട്ടുള്ളുവെന്നും കഴിഞ്ഞ 44വര്‍ഷമായി തമിഴനാണന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
രാഷ്ട്രീയ പ്രവേശനം ദൈവഹിതം പോലെ നടക്കുമെന്ന് കഴിഞ്ഞ ദിവസം രജനി പ്രഖ്യാപിച്ചിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയാണ് രജനീകാന്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ കക്ഷികള്‍ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."