കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ ആറു പേരെ അടിച്ചു കൊന്നു
സിങ്ഭും: കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘത്തിലെ ആളുകളെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ ആറു പേരെ അടിച്ചു കൊന്നു. വ്യാഴാഴ്ച വൈകുന്നേരം രണ്ടു ജില്ലകളിലായാണ് ആക്രമണമുണ്ടായത്. പൊലിസ് നോക്കി നില്‍ക്കെയാണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം.
സിങ്ഭും ജില്ലയില്‍ മൂന്നു പേരെ വീട്ടില്‍ വലിച്ചിറക്കിയാണ് അക്രമിച്ചത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീക്കും മര്‍ദ്ദനമേറ്റു. തൊട്ടടുത്ത ജില്ലയായ സരൈകേലയിലുള്ളവരാണ് മറ്റു മൂന്നു പേര്. ഇവര്‍ പശുക്കച്ചവടക്കാരാണ്.
ജനക്കൂട്ടം പൊലിസിനേയും അക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലിസ് വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."