HOME
DETAILS

തകര്‍ന്ന വള്ളങ്ങളുടെ അറ്റകുറ്റപ്പണികളുടെ പേരില്‍ പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി ആരോപണം

  
backup
September 21 2018 | 06:09 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b1%e0%b5%8d

വിഴിഞ്ഞം: പ്രളയ മേഖലയില്‍ കുടുങ്ങിയ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ തകര്‍ന്ന വള്ളങ്ങളുടെ അറ്റകുറ്റപ്പണികളുടെ പേരില്‍ പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ദുരന്തത്തില്‍ പെട്ട സഹോദരങ്ങളെ രക്ഷിക്കാന്‍ ഇറങ്ങിയ തങ്ങളുടെ പേരില്‍ പണം തട്ടാന്‍ നടക്കുന്ന ശ്രമം അംഗീകരിക്കാനാകില്ലെന്നാണ് വിഴിഞ്ഞത്ത് നിന്നുള്ള ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.അറ്റകുറ്റപ്പണിക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയ സ്ഥാപനത്തിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വള്ളങ്ങളുടെയും എന്‍ജിനുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിവരുന്ന ചെലവുകളെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍.
വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്നതിനെക്കാള്‍ കൂടുതല്‍ തുക രേഖപ്പെടുത്തിയ ബല്ല് ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ആരോപണം ഉയരാന്‍ കാരണം. പതിനായിരം രൂപക്ക് താഴെ വരുന്ന പണികള്‍ക്ക് പോലും ഇരട്ടി തുക രേഖപ്പെടുത്തിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബില്ലിന്റെ കോപ്പി നല്‍കാതെ ചെലവിനെക്കാള്‍ വലിയ തുകരേഖപ്പെടുത്തി ബില്ലില്‍ ഒപ്പിട്ടു വാങ്ങുന്ന അധികൃതരുടെ നടപടിയെ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും കോപ്പി നല്‍കിയില്ലെന്ന് മാത്രമല്ല ബില്ലുകള്‍ നേരിട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നും പണി പൂര്‍ത്തിയാക്കിയ വള്ളങ്ങള്‍ കൊണ്ടുപൊയ്‌ക്കെള്ളണമെന്നുമാണ് ആവശ്യപ്പെട്ടതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
സ്വന്തം സുരക്ഷ പോലും അവഗണിച്ച് പ്രളയബാധിതരെ സഹായിക്കാന്‍ വിഴിഞ്ഞത്തുനിന്ന് കൊണ്ടുപോയ 31 വള്ളങ്ങളില്‍ 29 എണ്ണത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതില്‍ സ്വന്തം ചെലവില്‍ മറ്റ് സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയവര്‍ക്ക് പണികള്‍ നടത്തിയ ശേഷം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് ബില്ല് എത്തിക്കുന്ന മുറക്ക് പണം മാറി നല്‍കുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിരുന്നു.
എന്നാല്‍ അധികൃതര്‍ നിര്‍ദേശിച്ച സ്ഥാപനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയവര്‍ക്ക് ബില്ല് നേരിട്ട് ലഭിക്കാത്തതാണ് ആരോപണം ഉയരാന്‍ കാരണം. ജീവന്‍ പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം പോലും കൈപ്പറ്റാതെ സര്‍ക്കാരിന്റെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ദിവസങ്ങളോളം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ക്ക് കണക്ക് പറയാതെയും സര്‍ക്കാരിനൊപ്പം നിന്ന തങ്ങളുടെ പേരില്‍ നടക്കുന്ന മുതലെടുപ്പ് അംഗീകരിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വള്ളങ്ങളുടെ അറ്റകുറ്റപ്പണിയിലാണ് വലിയ തുക രേഖപ്പടുത്തിക്കണ്ടതെന്നും ഇതേ സ്ഥാപനത്തില്‍ കേടുപാടുകള്‍ സംഭവിച്ച എന്‍ജിനുകള്‍ നന്നാക്കിയതില്‍ കാര്യമായ കൃത്രിമം നടന്നിട്ടില്ലെന്നും തൊഴിലാളികള്‍ സമ്മതിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago