ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്: ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബോണിയ ബിനു സെബാസ്റ്റ്യന്‍ (18) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനു സമീപം പിതൃസഹോദരന് കോതമ്പനാനി ഹൗസില്‍ പൂന്തുരുത്തി പറമ്പില്‍ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
ജോസിന്റെ അനുജനും ബ്ലാക്ക് ബേണിലെ ലാന്സഷയറില് താമസക്കാരനും യു.കെ പൗരത്വവുമുള്ള ബിനു സെബാസ്റ്റ്യന്റെ മകളാണ് ബോണിയ. ജോസിന്റെ മകള്‍ അമിതയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ 4.30ന് കരിപ്പൂരില്‍നിന്നുള്ള വിമാനത്തില്‍ മടങ്ങാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കു പോകാനായി ടാക്സിയെത്തിയിട്ടു വിളിച്ചപ്പോഴും വീട്ടുകാരോടു വരുന്നെന്നു മറുപടി പറഞ്ഞ ബോണിയ, പിന്നീട് മറുപടി പറയാതായതോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താന്‍ മരിച്ചാല്‍ മൊബൈല്‍ തുറന്നുനോക്കണമെന്നും അതില്‍ എല്ലാം എഴുതിയിട്ടുണ്ടെന്നുമുള്ള കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."