കേന്ദ്രസര്‍ക്കാര്‍ നടപടി വിവേചനപരം: റഹിംകുട്ടി
കൊല്ലം: സിവില്‍ വ്യവഹാരമായ വിവാഹമോചന വിഷയത്തില്‍ മുസ്‌ലിം ജനവിഭാഗത്തിന് മാത്രം ക്രിമിനല്‍ ചട്ടം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും വിവേചനപരവും അന്യായവുമാണെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി അഭിപ്രായപ്പെട്ടു.
ഒറ്റപ്രാവശ്യം മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമല്ല.
മതിയായ കാരണത്താല്‍ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളില്‍ നിബന്ധനപ്രകാരം തലാക്ക് ചൊല്ലി മാത്രമേ വിവാഹമോചനം ഇസ്‌ലാം നിയമം അനുശാസിക്കുന്നുള്ളൂ.
ഏന്നാല്‍ യാതൊരു വിധ നിബന്ധനകളും കൂടാതെ ഉപേക്ഷിച്ചുപോകുന്ന നിരവധി വിവാഹ മോചനങ്ങള്‍ എല്ലാമതങ്ങളിലും നടക്കാറുണ്ട്.
അപ്രകാരം മറ്റ് മതങ്ങളിലെ വിവാഹ മോചനത്തിന് ഇല്ലാത്ത ക്രിമിനല്‍ ശിക്ഷ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെ ഉപകരിക്കൂ എന്നും റഹിംകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."