വാഹന ഇടപാടുകാരില്‍ നിന്ന് പണംതട്ടിയ രണ്ടുപേര്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: വാഹന ഇടപാടുകാരില്‍ നിന്നു പണംതട്ടിയ രണ്ടു പേരെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കരിവള്ളിക്കുന്ന് അരീക്കണ്ടിയില് എസ്.എസ്.സുജിത് (30), കുപ്പക്കൊല്ലി മഠത്തൊടിയില് സതീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.വി.ആര് മോട്ടോര്‍സിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
വാഹനം വാങ്ങിയവരില്‍ നിന്നു വായ്പ അടവുതുക വാങ്ങി കമ്പനിയില്‍ അടയ്ക്കുന്നതിന്റെ ജില്ലാ ടീം ലീഡറായിരുന്നു സുജിത്. ഇടപാടുകാരില്‍ നിന്നു പണം വാങ്ങുകയും കമ്പനിയില്‍ അടയ്ക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇടപാടുകാര്‍ക്ക് വാങ്ങിയ മുഴുവന്‍ തുകയുടെയും റെസിപ്റ്റ് നല്‍കും. എന്നാല്‍ കമ്പനിയില്‍ വ്യാജ റെസിപ്റ്റ് ആണ് നല്‍കിയത്. പണം ലഭിക്കാതായതോടെ കമ്പനി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 30 പേര് കമ്പനിയില്‍ പരാതി നല്കി. തുടര്‍ന്ന് 2015 നവംബറിലാണ് കമ്പനി പൊലിസില്‍ പരാതി നല്‍കിയത്. ഇതോടെ സുജിത് ഒളിവില്‍ പോയി. തിങ്കളാഴ്ച സുജിത് ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതയില്‍ കീഴടങ്ങുകയായിരുന്നു. വ്യാജ എന്‍.ഒ.സി നിര്‍മിക്കുന്നതിന് സുജിത്തിനെ സഹായിച്ചത് സതീഷാണ്. ഇയാളെ ചൊവ്വാഴ്ച ബത്തേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 30ഓളം വ്യാജ എന്‍.ഒ.സികളും പൊലിസ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."