റെയില്‍വേ പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് : യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: റയില്‍വേ ഒഴിവുകളിലേക്ക് നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് യൂത്ത്കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീഷ് പടപ്പക്കര അറിയിച്ചു.
സതേണ്‍ റെയില്‍വേയിലേക്ക് നടക്കുന്ന പരീക്ഷയില്‍ അറുപത്തിയ്യായിരത്തോളം ഒഴിവുകളിലേക്കാണ് റെയില്‍വേ ബോര്‍ഡ് പരീക്ഷ നടത്തുന്നത്.
തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും മുന്നൂറ് രൂപ വീതം അപേക്ഷ ഫീസ് ഈടാക്കിയ ശേഷം അവരെ വഞ്ചിക്കുന്ന നടപടികളാണ് റെയില്‍വേ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
പല ദിവസങ്ങളിലായി നടത്തുന്ന പരീക്ഷയിലെ ഭൂരിഭാഗം വിദ്യാര്‍ഥികല്‍ക്കും രാവിലെ എട്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി തലേന്ന് അര്‍ധരാത്രിയോടെയാണ് ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭിക്കുന്നത്.
മറ്റ്ചിലര്‍ക്ക് പരീക്ഷാദിവസത്തിന് ശേഷമാണ് ഹാള്‍ടിക്കറ്റ് ലഭിക്കുന്നത്.
ഭൂരിപക്ഷം പേര്‍ക്കും വെബ് സൈറ്റില്‍ പ്രവേശിക്കാന്‍ പോലും സാധിക്കുന്നില്ല.സെര്‍വര്‍ തകരാറിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്കാന് റെയില്‍വേ അധികൃതര്‍ തയ്യാറാകണമെന്നും അവരില്‍ നിന്നും ഈടാക്കിയ ഫീസ് തിരികെ നല്‍കണമെന്നും അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."