HOME
DETAILS
MAL
യു.ഡി.എഫ് നേതൃത്വം ചര്‍ച്ച നടത്തും
backup
June 23 2019 | 18:06 PM
തേഞ്ഞിപ്പലം: കേരള കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കുന്നതിനായി യു.ഡി.എഫ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഒരുക്കിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
പ്രശ്നവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിയുമായി നേരത്തെ സംസാരിച്ചതാണ്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള സാധ്യതകള്‍ കണ്ടെത്തും. കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. കഴിഞ്ഞ ദിവസം പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത ദിവസം ജോസ് കെ. മാണിയെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."