വോട്ടിംഗ് മെഷിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍; ശനിയാഴ്ച തല്‍സമയ വിവരണം
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ക്രമക്കേടുകള്‍ നടത്താമെന്ന വാദം നിലനില്‍ക്കേ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ രംഗത്ത്.
ശനിയാഴ്ച വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന തല്‍സമയ ഡെമോ പ്രദര്‍ശനത്തില്‍ ക്രമക്കേടു കണ്ടെത്താന്‍ അവസരം ഉണ്ടാകും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ചാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പത്രസമ്മേളനത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറെടുക്കുന്നത്. വോട്ടിംഗ് മെഷിനെ കുറച്ചും അതിന്റെ വിശ്വാസ്യതയെ കുറിച്ചും കമ്മീഷന്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കും.
വോട്ടിംഗ് മെഷിനില്‍ ക്രമക്കേടു നടത്തിയാണ് ഉത്തര്‍ പ്രദേശില്‍ അടക്കം നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി കൂടുതല്‍ വോട്ട് നേടിയതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഡല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷിനില്‍ ക്രമക്കേടു നടത്താമെന്നു ഡെമോ സഹിതം തെളിയിച്ചിരുന്നു.
നിയമസഭയുടെ പ്രത്യേക യോഗത്തില്‍ തല്‍സമയ വിവരണം നല്‍കിയാണ് എം.എല്‍.എ സൗരഭ് ഭരദ്വാജ് ക്രമക്കേട് നടത്താമെന്നു വിശദീകരിച്ചത്.
ഏത് പാര്‍ട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിന് ഒരു രഹസ്യ കോഡ് ഉപയോഗിക്കണം. ഈ കോഡ് ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ രീതിയില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഷിനിന്റെ ഡമ്മി ഉപയോഗിച്ചാണ് അദ്ദേഹം തട്ടിപ്പ് നടത്താവുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടിയത്. രണ്ടു പാര്‍ട്ടിക്ക് ലഭിച്ച രണ്ട് വോട്ടുകള്‍ വീതം എങ്ങനെ ഒരു പാര്‍ട്ടിയിലേക്ക് എത്തുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തട്ടിപ്പിന്റെ തെളിവുകള്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.
ഇലക്ട്രോണിക് വോട്ടിങ് മെഷിനിന്റെ മദര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി ക്രമക്കേട് നടത്താമെന്ന് എം.എല്‍.എ അവകാശപ്പെട്ടിരുന്നു.
ക്രമക്കേട് നടത്താന്‍ പറ്റുന്ന സാഹചര്യത്തില്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കുമാത്രം ഭരിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."