അന്തര്‍ സംസ്ഥാന ബസ് സമരം നിയമത്തോടുള്ള വെല്ലുവിളി: മന്ത്രി
കോഴിക്കോട്: നോട്ടിസ് നല്‍കാതെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നിയമത്തോടുള്ള വെല്ലുവിളിയെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്.
നോട്ടിസ് ലഭിക്കാത്തതിനാല്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടില്ല. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നിര്‍ത്തണമെന്നാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകളുടെ ആവശ്യമെങ്കില്‍ അക്കാര്യം എഴുതിനല്‍കണം.
പരിശോധനയുമായി ശക്തമായി മുന്നോട്ടുപോകും. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് ഇന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്നും ഓപറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ നടത്തുന്ന പരിശോധന നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."