ഏഴിമല: നാവിക ഓഫിസര്‍ ട്രെയിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലിസ്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി കെട്ടിടത്തില്‍നിന്നു വീണു മരിച്ച നാവിക ഓഫിസര്‍ ട്രെയിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലിസ്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നു കുറിപ്പില്‍ ഉള്ളതായും പൊലിസ് പറഞ്ഞു.
നാവികസേനാ ഉദ്യോഗസ്ഥര്‍ക്കു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റംകൂടി ചുമത്തി കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. സൂരജിന്റെ മരണത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
മലപ്പുറം തിരൂര്‍ വട്ടത്താണി പുത്രക്കാട്ട് വീട്ടില്‍ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ ഗൂഡപ്പ രാമണയുടെയും പുഷ്പലതയുടെയും മകന്‍ സൂരജ് (26) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാവിക അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഹോദരന്‍ പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച വൈകിട്ട് 5.30 നായിരുന്നു സൂരജിനെ അക്കാദമിക് വിഭാഗം കെട്ടിടത്തില്‍നിന്നു വീണു പരുക്കേറ്റ നിലയില്‍ നാവിക അക്കാദമി അധികൃതര്‍ പരിയാരം മെഡിക്കല്‍കോളജില്‍ എത്തിച്ചത്.
നാവികസേനയില്‍ സെയിലര്‍ തസ്തികയില്‍ 2010ലാണ് സൂരജ് ചേര്‍ന്നത്. ഇതിനിടെ പരീക്ഷയെഴുതി ഓഫിസര്‍ തസ്തികയില്‍ പ്രവേശിച്ചു. 2013ലാണ് പരിശീലനത്തിനായി ഏഴിമലയില്‍ വന്നത്. 2015ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തിരികെ പ്രവേശിച്ച സൂരജിനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."