പ്രളയബാധിതരെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു
പാടൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ പാടൂര്‍ അലീമുല്‍ ഇസ്്ലാം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ രണ്ട് ദിവസം കൊണ്ട് സ്കൂളിലെത്തിയത് പതിനായിരങ്ങള്‍ വിലമതിക്കുന്ന ഗൃഹോപകരണങ്ങള്‍.
തങ്ങളെപ്പോലെ തന്നെ വീടുകളില്‍ ആശ്വാസം കണ്ടെത്തേണ്ട സ്വന്തം സഹപാഠികള്‍ക്ക് വീട്ടാവശ്യത്തിനുള്ള സര്‍വവും അവര്‍ നല്കി. ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, കസേര തുടങ്ങി ചെറിയ സ്പൂണ്‍ വരെ എല്ലാം സ്വന്തം വീടുകളില്‍ നിന്ന് ഓരോരുത്തരായി ക്ലാസ് അധ്യാപകരെ ഏല്‍പ്പിച്ചു. രണ്ട് ദിവസം മുമ്പ് അധ്യാപകര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. വീടുകളില്‍ അധ്യാപകര്ചെന്ന് നഷ്ടപ്പെട്ട വീട്ടുപകരണങ്ങളുടെ കണക്കുകള്‍ എടുത്ത് ആ സാധനങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുത്ത് കൊണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃക സൃഷ്ടിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സജ സാദത്ത്, പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ കെ. വി ഫൈസല്‍, ഹെഡ്മാസ്റ്റര് ടി.സി സെബാസ്റ്റ്യന്‍ സ്റ്റാഫ് സെക്രട്ടറി പി.എം മുഹ്സിന്, അധ്യാപകരായ പി.കെ സാദിഖ്, എം.എ ഷിഹാബ്, ചിത്ര, അന്‍സ, നന്ദു കിഷോര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."