ചലഞ്ച് ഫണ്ട്; സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന മണ്ഡലമായി കയ്പമംഗലം
കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഒന്‍പത് എയ്ഡഡ് വിദ്യാലയങ്ങളെയാണ് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലാസ് മുറികളുടെ നിര്‍മാണം, നവീകരണം, ലാബ്, ലൈബ്രറി നിര്‍മാണം, സ്മാര്‍ട്ട് ക്ലാസ് റൂം ക്രമീകരിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണ് പ്രസ്തുത വിദ്യാലയങ്ങളില്‍ നടക്കുക.
ഡൈനിങ്ങ് ഹാള്‍, ടോയ്‌ലറ്റ്, സ്റ്റേഡിയം എന്നിവയുടെ നിര്‍മാണവും ചലഞ്ച് ഫണ്ട് പ്രയോജനപ്പെടുത്തി നിര്‍വഹിക്കും. മൊത്തം ഒരു കോടി 80 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കായി നല്‍കുക. അത്രയും തുക തന്നെ ബന്ധപ്പെട്ട സ്‌കൂള്‍ മാനേജുമെന്റുകളും നിക്ഷേപിക്കും. 1:1 അനുപാതമാണ് ചലഞ്ച് ഫണ്ട് മുഖേനയുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുക.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ മാനേജര്‍മാര്‍, പ്രധാന അധ്യാപകന്മാര്‍, പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ വിളിച്ചു ചേര്‍ത്തു. മതിലകം ബി.ആര്‍.സി ഹാളില്‍ നടന്ന യോഗത്തില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാനത്ത് ഏറ്റവുമാദ്യം ചലഞ്ച് ഫണ്ട് പ്രയോജനപ്പെടുത്തുന്ന മണ്ഡലമായി കൈയ്പമംഗലം മാറുകയാണ് . പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഈ മാസം 30നുളളില്‍ വിദ്യാലയ സമിതികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കും. പ്രൊഫ.ടി.ഇ മുഹമ്മദ്, അബ്ദുള്‍ റഷീദ്, ഇ.ആര്‍ ഷാജി, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ഉണ്ണിക്കൃഷ്ണന്‍, മതിലകം ബി.പി.ഒ ടി.എസ് സജീവന്‍ മാസ്റ്റര്‍, പ്രധാന അധ്യാപിക ബിന്ദുവാലിപ്പറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."