HOME
DETAILS

ക്ഷേത്രഭൂമിയില്‍ പൊതുമരാമത്ത് വകുപ്പ് മണ്ണ് നിക്ഷേപിച്ചതായി ആക്ഷേപം

  
backup
September 21 2018 | 06:09 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0

പുതുക്കാട്: തൃക്കൂര്‍ പാലക്കപറമ്പ് റോഡിന്റെ മെക്കാഡം ടാറിംഗിനു വേണ്ടി നീക്കം ചെയ്ത മണ്ണാണ് പൊതുമരാമത്ത് വകുപ്പ് പോത്തോട്ടപറമ്പില്‍ നിക്ഷേപിച്ചത്.
തൃക്കൂര്‍ മഹാദേവക്ഷേത്രത്തിന്റെ അധികാരത്തിലുള്ള സ്ഥലത്ത് മണ്ണ് നിക്ഷേപിച്ചതോടെ തുലാമാസം ഒന്നിന് നടത്തേണ്ട പോത്തോട്ട മഹോത്സവത്തിന് തടസം നേരിട്ടിരിക്കുകയാണ്.
പോത്തോട്ട മഹോത്സവത്തിന് മുന്നോടിയായി പറമ്പ് വൃത്തിയാക്കാന്‍ കഴിയാതെ വന്നതോടെ ക്ഷേത്രത്തിലെ ഭക്തജന സംഘടനകള്‍ മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ബാക്കിവന്നതും മാലിന്യം കലര്‍ന്നതുമായ മണ്ണാണ് പറമ്പിന്റെ വിവിധയിടങ്ങളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
പഞ്ചായത്ത് അധികൃതരുടെ അനുവാദത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് മണ്ണ് നിക്ഷേപിച്ചത്. പോത്തോട്ട മഹോത്സവത്തില്‍ വിവിധ സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തേണ്ട പ്രധാന ചടങ്ങുകള്‍ നടത്തുന്ന സ്ഥലം മണ്ണിട്ട് മൂടിയ നിലയിലാണ്. ചടങ്ങില്‍ ദൈവത്തിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്ന കല്ലും, പോത്തോട്ട ദിവസം ഭക്തര്‍ വലംവെക്കുന്ന സ്ഥലവും മണ്ണിട്ട നിലയിലാണ്. നിരവധി തവണ മണ്ണ് നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
മണ്ണ് ലേലം ചെയ്യാതെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.
എന്നാല്‍ ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍പോലും ഇതുവരെ ബന്ധപ്പെട്ടവര്‍ എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്ത് അധികൃതര്‍ തന്നെ മുന്നിട്ടിറങ്ങി മണ്ണ് മാറ്റി പോത്തോട്ട മഹോത്സവം സുഗമമായി നടത്താന്‍ സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago